Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കണ്ണിൽ കണ്ണിൽ നോക്കി ലുക്മാനും ദൃശ്യയും! ‘അതിഭീകര കാമുകൻ’ നവംബർ 14ന് എത്തുന്നു

Written by: Cinema Lokah on 2 December

Athibheekara Kaamukan Posters
Athibheekara Kaamukan Posters

മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തുള്ള താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ – Athibheekara Kaamukan’ സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഏറെ മനോഹരമായ പോസ്റ്ററിൽ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന നായകനേയും നായികയേയുമാണ് കാണിച്ചിരിക്കുന്നത്. നവംബർ 14നാണ് സിനിമയുടെ റിലീസ്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ അതിഭീകര കാമുകൻ ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ ഉള്ളതാണ്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.

Echo and Fire TV at Best Price

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് അതിഭീകര കാമുകൻ ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. ത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ

സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, മ്യൂസിക് റൈറ്റ്സ്: സരിഗമ, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്.

Athibheekara Kaamukan Movie
Athibheekara Kaamukan Movie

Leave a Comment