Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ബൾട്ടി ബോക്സ് ഓഫീസിൽ കുതിച്ചു കേറുന്നു, വാടാ വീരാ ഷെയിൻ നിഗം പഞ്ച് ..എങ്ങും ഹൗസ് ഫുൾ

Written by: Cinema Lokah on 2 December

Balti Movie Poster
Balti Movie Poster

ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ചിത്രമായ “ബൾട്ടി” തീയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ കഥ വീറും വാശിയുമുള്ള ചെറുപ്പക്കാരിലൂടെയാണ് വികസിക്കുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിലെത്തിയ ഷെയിൻ നിഗത്തിന്റെ ഉദയൻ എന്ന കഥാപാത്രം തീയേറ്ററുകളിൽ വൻ കൈയ്യടിയാണ് നേടുന്നത്.

കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ചിത്രം കബഡിയും സൗഹൃദവും പ്രണയവും സംഘർഷവുമെല്ലാം പറയുന്നുണ്ട്. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും ഗംഭീര കാഴ്ച്ചാനുഭവമാണ് ബൾട്ടി പ്രേക്ഷകർക്ക് നൽകുന്നത്. ഓരോ ദിനം കഴിയുംതോറും ബോക്സ് ഓഫീസിൽ കുതിച്ചു കേറുകയാണ് ബൾട്ടി.

Echo and Fire TV at Best Price

ബൾട്ടി യെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ സമൂഹത്തിൻ്റെ നാനാവിധ മേഖലകളിൽ നിന്നും വ്യക്തിത്വങ്ങളിൽ നിന്നും ലഭിയ്ക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. തീയറ്ററിൽ നല്ല രീതിയിൽ ആസ്വദിയ്ക്കാൻ കഴിയുന്ന ഒരു മികച്ച എൻ്റർൻ്റെയിനർ ആണ് ‘ബൾട്ടി ” , തികച്ചും പുതുമയുള്ള ട്രീറ്റ്മെൻ്റ് ഏവരേയും ആഹ്ളാദിപ്പിയ്ക്കും , ഉറപ്പ്!” – ചിത്രത്തിന്റെ നിർമ്മാതാവ് സന്തോഷ് ടി കുരുവിള സന്തോഷപൂർവ്വം ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രത്തിന്റെതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ആക്ഷനും സോങ്ങും ചേർന്ന ട്രെയിലർ ചിത്രത്തിന്റർ ക്വാളിറ്റി തന്നെയാണ് വ്യക്തമാക്കുന്നത്. ട്രെയിലറിനെ ഹൈലൈറ്റ് ചെയ്യുന്ന സായ് അഭ്യങ്കറിന്റെ സംഗീത മികവ് തന്നെയാണ് ട്രെയിലറും ജനങ്ങൾ എടുത്തു പറയുന്നത് കാര്യം. ശന്തനു ഭാഗ്യരാജ്, അൽഫോൻസ് പുത്രൻ , സെൽവരാഘവൻ, പൂർണ്ണിമ ഇന്ദ്രജിത് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ)

വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

Leave a Comment