Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

‘ലോക’യിൽ ശ്രദ്ധേയമായ വേഷത്തിൽ ബിബിൻ പെരുമ്പിള്ളി; കാരക്ടർ റോളുകളിൽ തിളങ്ങി താരം

Written by: Cinema Lokah on 2 December

Bibin Perumpilly in Loka Chapter 1 Chandra
Bibin Perumpilly in Loka Chapter 1 Chandra

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക” മഹാവിജയം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാവുകയാണ് നടൻ ബിബിൻ പെരുമ്പിള്ളി. വേഫേറർ ഫിലിംസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കൂടിയായ ബിബിൻ, മലയാള സിനിമയിൽ മികച്ച കാരക്ടർ വേഷങ്ങളിലൂടെ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്.

‘ലോക’യിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിൻ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായെത്തുന്ന സാൻഡി അവതരിപ്പിക്കുന്ന നാച്ചിയപ്പ ഗൗഡയുടെ വലം കൈയായി, ഏറെ വിശ്വസനീയമായ രീതിയിലാണ് ബിബിൻ പെരുമ്പിള്ളി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രമാണ് ബിബിൻ അഭിനയിച്ചു പുറത്ത് വരാനുള്ള ഏറ്റവും പുതിയ ചിത്രം.

Echo and Fire TV at Best Price

സിനിമ കൂടാതെ ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി മാറിയ ചരിതവും ബിബിൻ പെരുമ്പിള്ളിക്കുണ്ട്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ്‌ ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ബിബിൻ.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മുന്നേറുന്ന കല്യാണി പ്രിയദർശൻ- നസ്ലൻ ചിത്രം “ലോക” ആഗോള തലത്തിൽ 200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മാത്രം മലയാള ചിത്രമായി മാറിയിരുന്നു. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

Leave a Comment