Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

Written by: Cinema Lokah on 2 December

Basil Joseph and Ananthu S
Basil Joseph and Ananthu S

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്.

18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ 10 നുള്ളിൽ basilananthuproduction01@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാൻ ആണ് കാസ്റ്റിംഗ് കോളിൽ നിർദേശിച്ചിരിക്കുന്നത്.

Echo and Fire TV at Best Price

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ, ബേസിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, ചിത്രത്തിൻ്റെ താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വൈകാതെ പുറത്ത് വിടും. 

Leave a Comment