Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

നിവിൻ പോളി – നയൻ താര ഒരുമിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് , ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു

Written by: Cinema Lokah on 2 December

The shooting of Dear Students, which reunites Nivin Pauly and Nayanthara after six years, has been completed. This film is written and directed by George Philip Roy and Sandeep Kumar.

ഡിയര്‍ സ്റ്റുഡന്‍റ്സ് , നിവിൻ പോളി – നയൻ താര ചിത്രം ചിത്രീകരണം പൂർത്തിയായി

ആറ് വര്‍ഷത്തിന് ശേഷം നിവിൻ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഇപ്പൊൾ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരം പങ്ക് വെച്ചുകൊണ്ട് ചിത്രത്തിന്‍റെ പാക്കപ്പ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. വീഡിയോയിൽ നിവിന്‍ പോളി, നയന്‍താരയും എന്നിവർക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളെയും കാണാൻ സാധിക്കും.

Echo and Fire TV at Best Price

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്മായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിക്കുന്നത്. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാന്‍ ശ്രീനിവാസന്‍റെ രചനയിലും സംവിധാനത്തിലും 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ് താരങ്ങളും ഈ ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രൻ

Dear Students Movie Packup
Dear Students Movie Packup

Leave a Comment