Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഗംഭീര പ്രിവ്യു റിപ്പോർട്ടുകളുമായി “ഫെമിനിച്ചി ഫാത്തിമ”

Written by: Cinema Lokah on 2 December

ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

ഫെമിനിച്ചി ഫാത്തിമ സിനിമയ്ക്ക് ഗംഭീര പ്രിവ്യു റിപ്പോർട്ട്

Preview Reports for Feminichi Fathima Movie
Preview Reports for Feminichi Fathima Movie

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ പ്രിവ്യു റിപ്പോർട്ട് പുറത്ത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പ്രിവ്യു ഷോക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബർ 10 ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളും ചിരിയും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ അതിമനോഹരമായ ഒരു ചിത്രമാണിതെന്ന അഭിപ്രായങ്ങളാണ് പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ മുതൽ പുറത്തു വരുന്നത്.

Echo and Fire TV at Best Price

എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. എറണാകുളം ഷേണായീസ് തീയേറ്ററിൽ ആണ് ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നത്. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെടെ വലിയൊരു പ്രേക്ഷക സമൂഹം തന്നെ ഈ പ്രിവ്യു ഷോയുടെ ഭാഗമായിരുന്നു.

വളരെ റിയലിസ്റ്റിക് ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രിവ്യു ഷോക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ “കിടക്ക” അവരുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ഏതാനും ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ സൂചന നൽകിയിരുന്നു. “സു ഫ്രം സോ“, “ലോക” എന്നീ ചിത്രങ്ങൾക്ക് ശേഷം, ഫെമിനിച്ചി ഫാത്തിമയുടെ വീണ്ടുമൊരു മനോഹര സിനിമാനുഭവം മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം – പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിംഗ്- ഫാസിൽ മുഹമ്മദ്, പശ്ചാത്തല സംഗീതം – ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ – ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് – സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് – ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ – പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് – വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് – ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ – ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ – നജീഷ് പി എൻ

പിആർഒ- ശബരി

Leave a Comment