Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

എസ് എസ് ജിഷ്ണുദേവ് ഒരുക്കിയ ഇംഗ്ലീഷ് ഹൊറർ മൂവി പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന്

Written by: Cinema Lokah on 2 December

ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രം പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന് എത്തുന്നു.

Paranormal Project Movie
Paranormal Project Movie


ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫിക്ഷനും ചില യഥാർത്ഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

Echo and Fire TV at Best Price

ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്കറിയ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. യു എസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് ചിത്രം എത്തിക്കുന്നത്.

സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി അഗോസ്റ്റിനോയും സൗണ്ട് മിക്സ്‌, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്ണു ജെ എസ്സും പബ്ളിസിറ്റി ഡിസൈൻസ് പ്രജിൻ ഡിസൈൻസ്, വിനിൽ രാജ് എന്നിവരും ചേർന്നാണ്. അജയ് തുണ്ടത്തിലാണ് പി ആർ ഓ ………

Leave a Comment