Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

തേജ സജ്ജ യുടെ ‘മിറൈ’ സെപ്റ്റംബർ 12 ന് റിലീസ് ആവുന്നു

Written by: Cinema Lokah on 2 December

Mirai Movie News
Mirai Movie News

സൂപ്പർ ഹീറോ തേജ സജ്ജ യുടെ ‘മിറൈ’ സെപ്റ്റംബർ 12 ന് റിലീസ് ആവുന്നു. ഓഗസ്റ് 28 ന് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിടും. സുജിത് കുമാർ കൊള്ളി, വിവേക് കുച്ചിഭോട്ല, കൃതി പ്രസാദ്, ടി ജി വിശ്വ പ്രസാദ്, ഗൗതം റെഡ്‌ഡി എന്നിവർ ചേർന്ന് ‘പീപ്പിൾ മീഡിയ ഫാക്ടറി’ യുടെ ബാനറിൽ നിർമിക്കുന്ന സിനിമയാണ് ‘മിറൈ‘. സെപ്റ്റംബർ 12 ന് തന്നെ 8 ഭാഷകളിൽ ആയി 2D , 3D റിലീസും ഉണ്ടായിരിക്കുന്നതാണ്.

സൂപ്പർ ഹീറോ യോദ്ധാവായി സിനിമ ആസ്വാദകരെയും ആരാധകരെയും വിസ്മയിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന തേജ സജ്ജയുടെ ഈ ധീര കഥാപാത്രത്തിന് മേലുള്ള പ്രതീക്ഷകൾ ചെറുതൊന്നും അല്ല. ഈ പാൻ ഇന്ത്യൻ സൂപ്പർഹീറോ ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് ഖട്ടമാനേനി ആണ്. സംവിധായകൻ തന്നെ ആണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി യുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഇറങ്ങിയ ടീസർ ഉം, ‘Vibe Undi ‘ എന്ന ഗാനവും ആരാധകർക്കിടയിൽ തരംഗമാണ്.

Echo and Fire TV at Best Price

റിഥിക നായക് നായിക .ശ്രിയ സരൺ, ജയറാം, ജഗപതി ബാബു എന്നിവരും പ്രധാന റോളുകളിൽ വരുന്നുണ്ട്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗൗര ഹരി ആണ്. മണിബാബു കരണം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ആർട്ട് ഡയറക്ടർ: ശ്രീ നാഗേന്ദ്ര തങ്കള
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുജിത് കുമാർ കൊള്ളി
പി.ആർ.ഒ : ശബരി
മാർക്കറ്റിംഗ് : ഹാഷ്ടാഗ് മീഡിയ

Mirai Movie Updates

Leave a Comment