Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പ്രണയലോലെ ബാലേ , മധുര കണക്ക് സിനിമയിലെ വീഡിയോ ഗാനം റിലീസായി

Written by: Cinema Lokah on 2 December

Pranayalole Baale Song Madura Kannaku
Pranayalole Baale Song Madura Kannaku

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന “മധുര കണക്ക് ” ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സന്തോഷ വർമ്മ എഴുതിയ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ, നിത്യ മാമ്മെൻ എന്നിവർ ആലപിച്ച “പ്രണയലോലെ ബാലേ പ്രിയമേ കാലം അരികെ……”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

വിഷ്ണു പേരടി,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ സാരംഗ് , സനൂജ,ആമിനാ നിജാം,കെ പി ഏ സി ലീല,രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസ് എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു.

Echo and Fire TV at Best Price
New Malayalam Movie Songs

സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു. ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ എന്നിവരാണ് ഗായകർ. എഡിറ്റിംഗ്- അയൂബ് ഖാൻ, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, കലാസംവിധാനം-മുരളി ബേപ്പൂര്‍, മേക്കപ്പ്-സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം-സുകേഷ് താനൂർ,സ്റ്റിൽസ്- ഉണ്ണി ആയൂർ, ഡിസൈൻ-മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് വി മേനോൻ, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, നസീർ ധർമ്മജൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനീത് വിജയ്, പ്രൊഡക്ഷൻ മാനേജർ-നിഷാന്ത് പന്നിയങ്കര

പി ആർ ഒ- എ എസ് ദിനേശ് .

Leave a Comment