Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

“എക്കോ” അടിച്ചു ഹിറ്റ് ആകാൻ കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും.., നായകനായി സന്ദീപ് പ്രദീപ്

Written by: Cinema Lokah on 2 December

Eko Movie Sandeep Pradeep
Eko Movie Sandeep Pradeep

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. “എക്കോ” എന്നാണ് സിനിമയുടെ പേര്.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന “എക്കോ” സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ്. കിഷ്കിന്ധ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക്  വേണ്ടി ഒന്നിക്കുന്നു എന്നത് ഹൈലൈറ്റ് ആണ്. നവംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.

Echo and Fire TV at Best Price

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്  ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ്‌ മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകൻ. എഡിറ്റർ – സൂരജ് ഇ.എസ്,ആർട്ട്‌ ഡയറക്ടർ – സജീഷ് താമരശ്ശേരി, വിഎഫ്എക്സ് – ഐ വിഎഫ്എക്സ്, ഡി.ഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാഗർ, സ്റ്റിൽസ് – റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനിംഗ് – യെല്ലോടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Eko Malayalam Movie
Eko Malayalam Movie

Leave a Comment