Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പെറ്റ് ഡിറ്റക്ടീവ് ട്രെയ്‌ലർ പുറത്തിറങ്ങി ; ഒക്ടോബർ 16ന് ചിത്രം തീയെറ്ററുകളില്‍ റിലീസ്

Written by: Cinema Lokah on 2 December

ചിരിയും ത്രില്ലും നിറഞ്ഞ ഫൺ റൈഡാവാൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം

ഏറ്റവും പുതിയ മലയാളം സിനിമാ ട്രെയിലര്‍ – ദി പെറ്റ് ഡിറ്റക്ടീവ്

The Pet Detective Trailer Watch Now
The Pet Detective Trailer Watch Now

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ഏറെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്.

Echo and Fire TV at Best Price

പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതീവ രസകരമായ ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഇതൊനൊടകം പുറത്ത് വന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും പോസ്റ്ററുകളും വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ തീം സോങ് ആയ “തേരാ പാരാ ഓടിക്കോ” കുട്ടികൾക്കിടയിൽ വലിയ തരംഗമായിട്ടുണ്ട്.

അതോടൊപ്പം റെട്രോ വൈബ് സമ്മാനിച്ച തരളിത യാമം” എന്നീ ഗാനം സമൂഹ മാധ്യമങ്ങളിൽ യുവ പ്രേക്ഷകർക്കിടയിലും വലിയ ശ്രദ്ധ നേടിയെടുത്തു. പ്രേക്ഷകരെ ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നതും പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട്.

New Movie Trailer

വമ്പൻ ഹിറ്റായ പടക്കളത്തിനു ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘പ്രേമം’ റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

16 October Releases in Malayalam
16 October Releases in Malayalam

Leave a Comment